Type Here to Get Search Results !

Bottom Ad

ഞെട്ടരുത്! 1925ല്‍ ഒരുപവന്‍ സ്വര്‍ണവില വെറും 14രൂപ: ഇന്നത്തെ വില 20,480


കാസര്‍കോട് (www.evisionnews.in): നോട്ടുദുരന്തം സ്വര്‍ണാഭരണ വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയില്‍ കൗതുകം പരത്തുന്ന സ്വര്‍ണവില സംബന്ധിച്ച ചരിത്രവിവരങ്ങളും ശ്രദ്ധേയമാകുന്നു. ഒരു നൂറ്റാണ്ടിനിടയില്‍ സ്വര്‍ണത്തിന്റെ വില പവന് 2500 ഇരട്ടിയാണ് വര്‍ധിച്ചതെന്ന് കണക്കുകള്‍ പറയുന്നു. 2005 മുതലാണ് സ്വര്‍ണ വിലക്കുതിപ്പ് തുടങ്ങിയത്. വിവിധ കാലങ്ങളിലുണ്ടായ പവന്റെ നിരക്ക് ഇങ്ങനെ: 

1925 -14 രൂപ, 1950 -91, 1970- 135, 1985- 1573, 2000- 3212, 2002- 3670, 2005- 5500, 2006- 7,210, 2008- 10,200, 2009- 13,040, 2010- 15,000, 2011മെയ്- 16,680, ആഗസ്ത്- 20,520, 2012 ജൂണ്‍- 22,120, ആഗസ്ത്- 23,080, സെപ്തംബര്‍- 24,160, നവംബര്‍- 24,240, 2013 ഏപ്രില്‍- 19,480. 2014 ഡിസംബര്‍- 20,200, 2015 ആഗസത് ഒന്ന്-18,920. 2016 സെപ്തംബര്‍ 20- 24,000 രൂപ. 2016 നവംബര്‍ എട്ട്- 20,640 രൂപ.


നോട്ടു നിരോധനം നിലവില്‍ വന്ന ദിനത്തില്‍ സ്വര്‍ണം ഗ്രാമിന് 300 രൂപയും പവന് 2400 രൂപയും കുറഞ്ഞു. കഴിഞ്ഞ ഒമ്പതു മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ആഭരണം സൂക്ഷിക്കുന്നതിന് നിബന്ധന ഏര്‍പ്പെടുത്തിയേക്കുമെന്നതും ജനങ്ങളുടെ പക്കല്‍ പണമില്ലാത്തതും വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. വിവാഹ സീസണ്‍ അടുത്തിട്ടും വില്‍പ്പനയില്‍ പുരോഗതിയില്ലെന്ന് വ്യാപാരികള്‍ പറയുന്നത്.

ഇനിയും വില കുറഞ്ഞേക്കുമെന്നാണ് സൂചന. വില കുറയുന്നത് സാധാരണക്കാരന് ഗുണമാണെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം അതും പ്രയോജനപ്പെടുന്നില്ല. ബാങ്കുകളില്‍ നിന്ന് വിവാഹ ആവശ്യത്തിന് പരമാവധി പിന്‍വലിക്കാവുന്ന തുക രണ്ടര ലക്ഷമാണ്്. അതിനുതന്നെ സാക്ഷ്യപത്രവും മറ്റും വേണം. ഇതും വിപണിയെ ബാധിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad