Type Here to Get Search Results !

Bottom Ad

കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ്: അഡ്വ. വി.എം മുനീര്‍ പ്രസി. മൊയ്തീന്‍ കൊല്ലമ്പാടി ജന. സെക്ര.



കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടായി അഡ്വ. വി.എം മുനീറിനെയും ജനറല്‍ സെക്രട്ടറിയായി മൊയ്തീന്‍ കൊല്ലമ്പാടിയെയും ട്രഷററായി മുഹമ്മദ് കുഞ്ഞി തായലങ്ങാടിയെയും തെരഞ്ഞെടുത്തു. 

കൗണ്‍സില്‍ യോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്്മാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള, മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹൂദ് ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഹാഷിം കടവത്ത്, എ.എ അബ്ദുല്‍ റഹ്്മാന്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, അഡ്വ: വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി പ്രസംഗിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, ബി.കെ അബ്ദുസമദ്, ഹാരിസ് ചൂരി എന്നിവര്‍ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി. 

മറ്റുഭാരവാഹികള്‍: കെ.എം ബഷീര്‍, എ.എ അസീസ് (വൈസ് പ്രസിഡണ്ടുമാര്‍), ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര (ജോ. സെക്രട്ടറിമാര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad