Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് മാനവ രക്ഷാ സമ്മേളനം ഞയറാഴ്ച ബെളിഞ്ചയില്‍

ബെളിഞ്ച (www.evisionnews.in): തീവ്രവാദം മത പരിഷ്‌കരണം വിചാരണ ചെയ്യപ്പെടുന്നു എന്ന മുദ്രാവാക്യവുമായി എസ്.വൈ.എസ് കുമ്പഡാജെ സര്‍ക്കിള്‍ കമ്മറ്റി സംഘടിപ്പിക്കുന്ന മാനവ രക്ഷാ സമ്മേളനം ഞയറാഴ്ച വൈകിട്ട് 7മണിമുതല്‍ ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്കയുടെ അധ്യക്ഷതയില്‍ അഷ്‌റഫ് മൗലവി തുപ്പക്കല്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അമാനി, അബ്ദുല്ല മൗലവി കുദിങ്കില, യൂസുഫ് മൗലവി കുദിങ്കില, ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച, അബൂബക്കര്‍ ഐഡിയല്‍ കുമ്പഡാജെ, മൊയ്തീന്‍ എ.പി സര്‍ക്കിള്‍, ജഅ്ഫര്‍ മാര്‍പ്പിനടുക്ക, ബഷീര്‍ കുറൂഞ്ചി, ശംസുദ്ധീന്‍ കറുവത്തടുക്ക, മഹ്മൂദ് മിസ്ബാഹി മുക്കൂര്‍, ഉമര്‍ മുനിയൂര്‍, പി.എ മുഹമ്മദ് മൗലവി പാലഗം, ആബിദ് നഈമി ബെളിഞ്ച, ഖലീല്‍ കുമ്പഡാജെ, അബ്ദുല്ല മൗലവി ചക്കുടല്‍, കെ.പി മുഹമ്മദ്, അബ്ദുല്‍ ലത്തീഫ് ഗോളിക്കട്ടെ പ്രസംഗിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad