Type Here to Get Search Results !

Bottom Ad

വോളി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മധുരപ്രതികാരം; റെയില്‍വേയെ വീഴ്ത്തി കിരീടനേട്ടം


ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീം ജേതാക്കളായി. കലാശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വെയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചായിരുന്നു കേരളത്തിന്റെ കീരിടനേട്ടം. കേരളത്തിന്റെ വനിതാ ടീം ഫൈനലില്‍ റെയില്‍വെയോട് തോറ്റ് രണ്ടാമതായി. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് വനിത ടീം രണ്ടാം സ്ഥാനം നേടുന്നത്. കേരളാ പുരുഷ ടീം തമിഴ്‌നാടിനെയും വനിതകള്‍ മഹാരാഷ്ട്രയെയും തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്. കേരളാ പുരുഷ ടീം കഴിഞ്ഞ വര്‍ഷം ഫൈനലില്‍ റെയില്‍വെയോട് തോറ്റിരുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad