കുഞ്ചാര്‍:(www.evisionnews.in) എം എസ് എഫ് സംസ്ഥാന കമ്മിറ്റി ക്രിസ്തുമസ് അവധി സമയത്ത് ശാഖാതലത്തില്‍ നടത്തുന്ന ചങ്ങാതിക്കൂട്ടം കുഞ്ചാര്‍ ശാഖയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സവാന്തരീക്ഷം നല്‍കി. കാസര്‍കോട് മണ്ഡലം എം എസ് എഫ് പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. മ്യൂസികല്‍ ചെയര്‍, വാട്ടര്‍ ഫില്ലിംഗ്, ജനറല്‍ ക്വിസ് എന്നീ മത്സരങ്ങളാണ് നടത്തിയത്. റഷീദ് കുഞ്ചാര്‍ അധ്യക്ഷത വഹിച്ചു അബദുല്‍ റഹ്മാന്‍ കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, രിഫായി ചെര്‍ലടുക്ക, നവാസ് കുഞ്ചാര്‍, കുഞ്ഞാലി ബി, റിയാസ്, സുബൈര്‍, മൊയ്തു, ആസിഫ്, അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments