Type Here to Get Search Results !

Bottom Ad

ഹരിത കേരളം: വിത്ത് വിതരണം നടത്തി


പൈക്ക (www.evisionnews.in): ഹരിത കേരളം മിഷന്റെ ഭാഗമായി വിക്ടറി പൈക്കയുടെയും നെഹ്റു യുവകേന്ദ്രയുടെയും സംയുക്തഭിമുഖ്യത്തില്‍ സൗജന്യ പച്ചക്കറി വിത്ത് വിതരണവും വൃക്ഷത്തെ നടലും പൈക്ക ബാലടുക്ക ടൗണ്‍ പരിസരത്ത് നടന്നു. പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി സിദ്ദീഖ് സ്വാഗതം പറഞ്ഞു. ബഷീര്‍ കരിങ്ങാപ്പള്ളം (വിക്ടറി ജി.സി.സി കോര്‍ഡിനേറ്റര്‍), സവാദ്, ബി.എ റസാഖ്, ഖാന്‍ അബ്ദുല്ല, ബി. കുഞ്ഞാമു, ഹമീദ് അലിബാഗ്, ബി.കെ ബഷീര്‍, ഷരീഫ് കല്ലയം, എം.എം മഹ്റൂഫ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad