ന്യൂഡല്‍ഹി (www.evisionnews.in): കൊച്ചിയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ വിദേശികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കാമെന്നും പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇസ്രയേല്‍ സര്‍ക്കാര്‍. പുതുവത്സരം ആഘോഷിക്കാനായി ഇന്ത്യന്‍ നഗരങ്ങളിലേക്കു പോകുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ഇസ്രയേല്‍ ഭീകരവിരുദ്ധ ഡയറക്ടറേറ്റാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്ത്യയിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കാര്യം ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥന്‍ സ്ഥരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു അടിയന്തിര മുന്നറിയിപ്പ് പുറത്തിറക്കാനുള്ള കാരണം വ്യക്തമല്ല. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ നല്ലൊരുഭാഗവും ഇസ്രായേലില്‍ നിന്നുള്ളവരണ്.
ആഘോഷങ്ങള്‍ക്കായി വിദേശികള്‍ കൂടുതലായി എത്തുന്ന ഗോവ, പുനെ, മുംബൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലുള്ളവര്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്ലബ് പാര്‍ട്ടികള്‍, ബീച്ചിലെ പുതുവത്സരാഘോഷം തുടങ്ങിയവയില്‍ പങ്കെടുക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കഴിവതും ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളും പ്രാദേശിക മാധ്യമങ്ങളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാനും ഇസ്രയേ സര്‍ക്കാര്‍ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment
0 Comments