Type Here to Get Search Results !

Bottom Ad

നെക്രാജെയില്‍ വീട്ടിന് തീപിടിച്ചു: വീട്ടുകാര്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു

ബദിയടുക്ക (www.evisionnews.in): നെക്രാജെയില്‍ ഓടുമേഞ്ഞ വീടിന് വന്‍ തീപിടിച്ചു. വീട്ടുകാര്‍ ഭാഗ്യം കൊണ്ട് പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ബെള്ളാറിലെ ചന്ദ്രശേഖരന്റെ മകന്‍ സതീശന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ തീപിടുത്തമുണ്ടായത്. നാലുക്ഷത്തിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്. 


ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവസമയത്ത് സതീശനും ഭാര്യയും മക്കളും വീട്ടിനകത്തായിരുന്നു. സതീശന്‍ ഉടന്‍ തന്നെ ഭാര്യയെയും മക്കളെയും കൂട്ടി പുറത്തിറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്സെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്സിന്റെ വാഹനം അങ്ങോട്ട് കടന്നുചെല്ലാനായില്ല. ഇതേതുടര്‍ന്ന് അടുത്ത വീട്ടിലെ പമ്പ് ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സ് വെള്ളം ചീറ്റി വീടിന്റെ തീയണക്കുകയായിരുന്നു. വീട് ഭാഗികമായി കത്തിനശിച്ചു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന പണവും കത്തിച്ചാമ്പലായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad