ബദിയടുക്ക (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ മൂലം നീര്‍ച്ചാലിന് സമീപം പുതുക്കോളിയിലെ രാമയ്യനായക്ക് (56) മരിച്ചു. വര്‍ഷങ്ങളായി കൈകാലുകള്‍ തളര്‍ന്ന് ചികിത്സയിലായിരുന്നു. പത്തുദിവസം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബദിയടുക്ക പഞ്ചായത്ത് 16-ാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഭാര്യ: കമല. മക്കള്‍: രേവതി, ഹരിപ്രസാദ്, ദേവികിരണ്‍. മരുമകന്‍: പുരുഷോത്തമ. സഹോദരങ്ങള്‍: ഈശ്വര, സുബ്ബനായക്, ചെനിയപ്പ, സീതാലക്ഷ്മി, വാസന്തി.

Post a Comment
0 Comments