Type Here to Get Search Results !

Bottom Ad

പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് ഗുരുതര വൈദ്യുതി പ്രതിസന്ധി

തിരുവനന്തപുരം (www.evisionnews.in): പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് അതീവ ഗുരുതര വൈദ്യുതി പ്രതിസന്ധി. സംസ്ഥാനത്തെ എല്ലാ ജലവൈദ്യുതി പദ്ധതികളുടെയും സംഭരണികളില്‍ അവശേഷിക്കുന്നത് ഒരുമാസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രം. ഡിസംബറില്‍ പ്രതീക്ഷിച്ചതിന്റെ പകുതി വൈദ്യുതി മാത്രമെ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിച്ചുള്ളു.

കത്തുന്ന വേനല്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. നിലവില്‍ എല്ലാ ജലവൈദ്യുതി പദ്ധതികളുടെയും അണക്കെട്ടുകളില്‍ ശേഷിക്കുന്നത് 1989 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രം. കഴിഞ്ഞ ദിവസം കേരളം ഉപയോഗിച്ചത് 62.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി. അങ്ങനെ നോക്കിയാല്‍ ഇനി ശേഷിക്കുന്നത് ഒരുമാസത്തേയ്ക്കുള്ള വെള്ളം. 

നമ്മള്‍ ഇരട്ടകറ്റുന്നതും കാറ്റുകൊള്ളുന്നതും മറ്റു സംസ്ഥാനങ്ങള്‍ നല്‍കുന്ന വൈദ്യുതിയില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ റയ്ച്ചൂര്‍ സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണിവന്നപ്പോള്‍ തന്നെ രണ്ടുദിവസം കേരളത്തില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നു. ഡിസംബറിലായിരുന്നു ഈ അവസ്ഥ. വേനല്‍കടുക്കുമ്പോള്‍ എന്താകും സ്ഥിതിയെന്ന് പറയേണ്ടതില്ല.

ഈ മാസം 6175.76 ദശലക്ഷം യൂണിറ്റ് വൈദ്യുതി ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ. കിട്ടിയതാകട്ടെ 3053.08 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രം. 50.55 ശതമാനം കുറവ്. വേനല്‍ കടുക്കുമ്പോള്‍ വൈദ്യതി ഉപയോഗവും കൂടും. ഈ സാഹചര്യത്തില്‍ ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍ അത്ഭുതങ്ങള്‍ കാട്ടേണ്ടിവരും.

keywords:kerala-state-going-to-face-severe-electricity-shortage
Tags

Post a Comment

0 Comments

Top Post Ad

Below Post Ad