Type Here to Get Search Results !

Bottom Ad

കടമ്പാറില്‍ എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ്. സംഘട്ടനം: ആറ് പേര്‍ക്ക് പരിക്ക്


മഞ്ചേശ്വരം (www.evisionnews.in): കടമ്പാറില്‍ എസ്.വൈ.എസ്എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബുധനാഴ്ച രാത്രിയാണ് സംഭവം. ആറ് പേര്‍ക്ക് പരിക്കേറ്റു.

എ.പി വിഭാഗം പ്രവര്‍ത്തകരായ കടമ്പാര്‍ കാജൂരിലെ അബ്ദുല്‍ കരീം (38), മുഹമ്മദ് സലിം (40), മുനീര്‍ (34) എന്നിവരെ പരിക്കുകളോടെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് അനുഭാവികളായ കടമ്പാറിലെ മൊയ്തു (45), കുഞ്ഞിമോണു (57), റഫീഖ് (25) എന്നിവരെ മര്‍ദ്ദനമേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

കടമ്പാര്‍ സ്‌കൂളിന് സമീപം സംഘടിപ്പിച്ച മാനവ രക്ഷാ സമ്മേളനം നടന്നുകൊണ്ടിരിക്കെ ഒരു സംഘം ആളുകള്‍ സ്റ്റേജിലേക്കെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുമ്പള സഹകരണാസ്പത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. പ്രസംഗം കേട്ടുകൊണ്ടിരിക്കെ 15ഓളം വരുന്ന സംഘം അക്രമിക്കുകയായിരുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്ന

keywords:kasaragod-manjeshwaram-sys-skssf-clash-kadambar

Post a Comment

0 Comments

Top Post Ad

Below Post Ad