കാഞ്ഞങ്ങാട് (www.evisionnews.in): ഓട്ടോയിടിച്ച് പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ അബ്ദുല്‍ ലത്തീഫ്-ഷബാന ദമ്പതികളുടെ മകന്‍ സിനാന്‍ (5) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടം. കാഞ്ഞങ്ങാട് ടൗണില്‍ നിന്നും ഷോപ്പിങ്ങ് കഴിഞ്ഞ് കൊത്തിക്കാലിലെ വീട്ടിലേക്ക് പോകും വഴി കൊളവയലില്‍ ഓട്ടോ നിര്‍ത്തി ഷബാന ഒരു സാധനമെടുക്കാന്‍ വീട്ടിലേക്ക് പോയിരുന്നു. സിനാനെ ഓട്ടോയിലുണ്ടായിരുന്നവര്‍ക്കൊപ്പം നിര്‍ത്തിയാണ് പോയത്. എന്നാല്‍ ഉമ്മക്കൊപ്പം സിനാനും പിന്നാലെ ഇറങ്ങി ഓടിയപ്പോഴാണ്എതിരെ വന്ന ഓട്ടോയിടിച്ചത്. സാരമായി പരിക്കേറ്റ സിനാനെ പ്രഥമ ശുശ്രൂഷ നല്‍കിയാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി മാഹിന്റെ കൊച്ചുമകനാണ് സിനാന്‍. അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയാണ്.
keywords:kasaragod-kanhangad-obituary-5-year-old-child

Post a Comment
0 Comments