കാസര്‍കോട് (www.evisionnews.in): 5 കുപ്പി വിദേശ മദ്യവുമായി യുവാവിനെ കാസര്‍കോട് എസ്.ഐ. പി. അജിത് കുമാര്‍ അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട എരോല്‍ ഹൗസിലെ ഞ്ജാനേന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പിടിയിലാവുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് എത്തിച്ച് കാസര്‍കോട് ഭാഗത്ത് വില്‍പ്പന നടത്താനാണ് മദ്യം കടത്തിയത്.
11 ലിറ്റര്‍ മദ്യവുമായി പനയാല്‍ സ്വദേശിയാണ് പെര്‍ളയില്‍ അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പനയാല്‍ ബട്ടത്തൂരിലെ സതീശ(34)നാണ് അറസ്റ്റിലായത്. 375 മില്ലിയുടെ 30 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യമാണ് ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെ സതീശന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് കര്‍ണ്ണാടകയില്‍ നിന്നുള്ള സ്വകാര്യ ബസില്‍ പെര്‍ള ബസ്‌സ്റ്റോപ്പിലിറങ്ങി നടന്ന് പോകുന്നതിനിടെയാണ് സതീശന്‍ പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ഫെര്‍ണാണ്ടസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, പ്രസന്ന കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
keywords:kasaragod-police-excise-liquor-raid-two-arrest-perla

Post a Comment
0 Comments