Type Here to Get Search Results !

Bottom Ad

കര്‍ഷക സംഘം യൂണിറ്റ് സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു


കുറ്റിക്കോല്‍ (www.evisionnews.in): കേരള കര്‍ഷകസംഘം യൂണിറ്റ് സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോല്‍ അത്തിയടുക്കം യൂണിറ്റ് സെക്രട്ടറി വി. രാമന്‍കുട്ടി(49)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഉറക്കത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട രാമന്‍ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചു. സി.പി.എം അത്തിയടുക്കം ബ്രാഞ്ചംഗവും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ കുറ്റിക്കോല്‍ ഡിവിഷന്‍ അംഗവുമാണ്. നാരിയമ്പാടിയുടെയും പൊലത്തിയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കള്‍: രഞ്ജിത്ത് (ഓട്ടോ ഡ്രൈവര്‍ കുറ്റിക്കോല്‍), രാഹുല്‍, നവ്യ (കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി).


keywords:kasaragod-kuttikkol-raman-kutty-obituary

Post a Comment

0 Comments

Top Post Ad

Below Post Ad