Type Here to Get Search Results !

Bottom Ad

ബദിയഡുക്ക, കാടമനയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവിനെ ചോദ്യം ചെയ്തു

കാസര്‍കോട് (www.evisionnews.in): ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച യുവതിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്. ബുധനാഴ്ച രാവിലെയാണ് ബദിയഡുക്ക, കാടമനയിലെ അബൂബക്കറിന്റെ ഭാര്യ റംലത്ത് (29) വീട്ടിനകത്തു തൂങ്ങി മരിച്ചത്.

കുരുക്കഴിച്ച് യുവതിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്തശേഷമാണ് മരണത്തില്‍ സംശയം പ്രകടപ്പിച്ച് ബന്ധുക്കള്‍ രംഗത്തുവന്നത്. ഇതോടെയാണ് പോസ്റ്റുമോര്‍ട്ടം പരിയാരത്ത് നടത്താന്‍ തീരുമാനിച്ചത്. തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും പ്രേരണ കണ്ടെത്തിയാല്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

keywords:kasaragod-badiyadukka-kadamana-women-suicide













Post a Comment

0 Comments

Top Post Ad

Below Post Ad