Type Here to Get Search Results !

Bottom Ad

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര അലങ്കോലമാക്കല്‍; പ്രതികള്‍ക്ക് മൂന്നര വര്‍ഷം തടവ്


കാഞ്ഞങ്ങാട് (www.evisionnews.in): ശ്രീകൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയെ അലങ്കോലമാക്കാനും തടയാന്‍ ചെന്ന പൊലീസുകാരന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്താനും ലഹളക്ക് ശ്രമിക്കുകയും ചെയ്തുവെന്ന കേസില്‍ അഞ്ചു പ്രതികളെ മൂന്നര വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.

പൂച്ചക്കാട് സ്വദേശികളായ അബ്ദുല്‍റഹിമാന്‍ (20), അബ്ദുള്‍ റഷീദ് (24), നവാസ് (22), അബ്ദുല്‍ സമദ് (24), റാഷിദ് (23) എന്നിവരെയാണ് ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്. ബേക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.2007 ആഗസ്റ്റ് 29ന് പള്ളിക്കര, തെക്കുപുറത്താണ് കേസിനാസ്പദമായ സംഭവം. പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ജന്മാഷ്ടമി ഘോഷയാത്ര.തെക്കുപുറത്ത് എത്തിയപ്പോള്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തി അലങ്കോലമാക്കാന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന പൊലീസുകാരനായ സി.കെ സിദ്ദിഖിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.


Post a Comment

0 Comments

Top Post Ad

Below Post Ad