
പനത്തടി ബാപ്പുംങ്കയത്തെ മണക്കാടന്‍വീട്ടില്‍ കല്ലളന്റെ മകന്‍ ടി.കെ.ബാലനെ(48) തിരെയാണ് രാജപുരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം വീട്ടിലെ അടുക്കളയില്‍ ജോലിചെയ്തുകൊണ്ടിരുന്ന ബാലന്റെ ഭാര്യയും അങ്കണ്‍വാടി ഹെല്‍പ്പറുമായ കെ.എന്‍.സുമതിയെ അപ്പച്ചട്ടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ഇരുമ്പ് തൂമ്പകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ശബ്ദം കേട്ട് ഓടിയെത്തിയ ഇവരുടെ മൂത്തമകളും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയുമായ ബബിതയെ(19) അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന സംഭവത്തിലാണ് കുറ്റപത്രം. 1996 ജനുവരി 31 ന് വിവാഹിതരായ ബാലന്‍- സുമതി ദമ്പതികള്‍ക്ക് മൂന്നുമക്കളുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഓട്ടോ ഡ്രൈവറായി പണിയെടുക്കുന്ന ബാലന്‍ കുടുംബത്തെ നോക്കാതെ നിരന്തരം ശല്യപ്പെടുത്തുകയാണത്രെ. സുമതിയുടെ സ്വത്ത് പണയപ്പെടുത്തിയും കടംവാങ്ങിയും രണ്ട് തവണ ഓട്ടോ വാങ്ങി നല്‍കിയെങ്കിലും അതെല്ലാം വിറ്റ് നശിപ്പിച്ച് വീണ്ടും ഓട്ടോ വാങ്ങി തരണമെന്നാവശ്യപ്പെട്ടാണത്രെ പീഡനവും അക്രമവും. സംഭവം നടന്ന ഉടന്‍ അറസ്റ്റിലായ ബാലന്‍ ഇപ്പോഴും റിമാന്റിലാണ്.
keywords:kasaragod-kanhangad-dowry-case-charge-sheet
Post a Comment
0 Comments