Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു


കണ്ണൂര്‍ (www.evisionnews.in): ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച പ്രതി ആശുപത്രിയില്‍ പരാക്രമം കാട്ടുകയും ജനല്‍ ചില്ലുകള്‍ തച്ചുടയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള കോഴിക്കോട് സ്വദേശിയും ജീവപര്യന്തം തടവുകാരനുമായ ജിതിന്‍രാജ് (32) മെസ്സില്‍ കയറി കത്തിയെടുത്ത് വലതുകൈ മുറിക്കുകയായിരുന്നു.

തുടര്‍ന്ന് പരാക്രമം കാണിക്കാന്‍ തുടങ്ങിയ ഇയാളെ വാര്‍ഡന്മാര്‍ ബലം പ്രയോഗിച്ച് കീഴടക്കിയശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ മരുന്നുവച്ചു കെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതിവീണ്ടും പ്രകോപിതനാവുകയും ബക്കറ്റെടുത്തു ജനല്‍ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. മരുന്നുകളും മറ്റും എറിഞ്ഞു നശിപ്പിച്ച് ജീവനക്കാര്‍ക്കു നേരെ തിരിഞ്ഞു. വിവരമറിഞ്ഞ് സിറ്റി പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കിയ ശേഷമാണ് മരുന്നു വച്ചുകെട്ടി നല്‍കിയത്.


keywords:kannur-central-jail-inmate-suicide-attempt

Tags

Post a Comment

0 Comments

Top Post Ad

Below Post Ad