Type Here to Get Search Results !

Bottom Ad

പെരിയ അംബേദ്ക്കര്‍ കോളേജ് സ്ഥാപകന്‍ ഓംശ്രീ ഗുരുജിക്കെതിരെ കോടതി നേരിട്ട് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു


കാഞ്ഞങ്ങാട് (www.evisionnews.in): പെരിയയിലെ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ എജ്യൂക്കേഷന്‍ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ എ പത്മകുമാറിനെതിരെ ഗാര്‍ഹികപീഡനത്തിന് ഹൊസ്ദുര്‍ഗ് കോടതി നേരിട്ട് കേസെടുത്തു. ഭാര്യ കുഞ്ഞിമംഗലം സ്വദേശിനി കെ ജയശ്രീയുടെ(45) പരാതിയിലാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ്(രണ്ട്) കോടതി പത്മകുമാറിനെതിരെ കേസെടുത്തത്. 

പെരിയ നെടുവോട്ടുപാറയിലെ ശ്രീ ശൈലം ക്ഷേത്രത്തിലെ മുഖ്യകാര്‍മ്മികനും ജില്ലാ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ കുഞ്ഞിരാമന്‍ നായരുടെ മകന്‍ എ പത്മകുമാറും കുഞ്ഞിമംഗലം സ്വദേശി നാരായണന്റെ മകള്‍ ജയശ്രീയും 1994 ഡിസംബര്‍ 18 നാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ രണ്ടുമക്കളുണ്ട്. 

അംബേദ്കര്‍ കോളേജ് ഏതാനുംവര്‍ഷം മുമ്പ് വില്‍പ്പന നടത്തി. കോളേജിനുണ്ടായ ബാധ്യത നികത്താന്‍ ജയശ്രീയുടെ പേരില്‍ കോടോത്തുണ്ടായിരുന്ന 51 സെന്റ്സ്ഥലം പത്മകുമാര്‍ വില്‍പ്പന നടത്തിയതിന് പുറമെ നിരവധി ചെക്കുകേസുകളിലും പത്മകുമാര്‍ പ്രതിയായി. ക്രമേണ പത്മകുമാറിന് ഒരു ഉള്‍വിളി ആദ്ധ്യാത്മികവഴിയിലേക്ക് തിരിയുകയും ഓംശ്രീ ഗുരുജി എന്ന് സ്വയം നാമകരണം നടത്തി സമൂഹത്തില്‍ അവതരിക്കുകയായിരുന്നൂ. തുടര്‍ന്ന് കര്‍ണ്ണാടകയില്‍ സ്വന്തമായി മഠം സ്ഥാപിച്ച് പൂജകളും മറ്റു തന്ത്രമന്ത്രങ്ങളും നടത്തിയെങ്കിലും അവിടെ ക്ലച്ച് പിടിച്ചില്ല. 

പിന്നീടാണ് പെരിയ പയറ്റിച്ചാലില്‍ മഠം സ്ഥാപിച്ച് മഠാധിപതിയായത്. ആദ്ധ്യാത്മിക വഴിയിലേക്ക് തിരിഞ്ഞതോടെ ഭാര്യ ജയശ്രീയുമായി അകന്ന് തുടങ്ങിയിരുന്നു. ഇതിനിടയില്‍ 30 വയസുകാരിയായ ഒരു ശിഷ്യ സ്വാമിയുടെ ഒപ്പംകൂടി. സ്വത്തുക്കളും തന്റെ സ്വര്‍ണ്ണാഭരണവും വില്‍പ്പന നടത്തിയ ഭര്‍ത്താവിനെ അവശേഷിക്കുന്ന സ്വത്ത് മറ്റാര്‍ക്കും കൈ മാറ്റം നടത്താന്‍ അനുവദിക്കരുതെന്ന് ജയശ്രീ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. 

ജയശ്രീ വിവാഹമോചനത്തിനുള്ള തയ്യാറെടുപ്പിലാണ്. അവശേഷിക്കുന്ന സ്വത്തില്‍ 51 സെന്റ് സ്ഥലവും 20 പവന്‍ സ്വര്‍ണ്ണാഭരണവും പ്രതിമാസം 10000 രൂപ ചിലവിനും വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 


keywords:kasaragod-kanhangad-periya-madathipathi-case




















Post a Comment

0 Comments

Top Post Ad

Below Post Ad