Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ബസിന് കല്ലെറിഞ്ഞവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്


മഞ്ചേശ്വരം (www.evisionnews.in): കല്ലെറിഞ്ഞ് ബസിന്റെ ഗ്ലാസ് തകര്‍ത്തതിനും യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന പരാതിയില്‍ ഒരു സംഘത്തിനെതിരെ മഞ്ചേശ്വരം പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ബുധനാഴ്ച രാത്രി ഹൊസങ്കടിയില്‍ നിന്ന് ആനക്കല്ലിലേക്ക് പോവുകയായിരുന്ന പ്രജ്വല്‍ ബസിന് നേരെ കടമ്പാറില്‍ വെച്ചുണ്ടായ കല്ലേറിനെത്തുടര്‍ന്നാണ് പൊലീസ് നടപടി. കല്ലേറില്‍ വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ രാജീവി(40)ക്ക് പരിക്കേറ്റിരുന്നു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്്.


keywords:kasaragod-manjeshwaram-kadambar-stone-pelting-bus

Post a Comment

0 Comments

Top Post Ad

Below Post Ad