ബദിയടുക്ക (www.evisionnews.in): നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ ബദിയടുക്കയിലെ വീട്ടുപറമ്പില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു ബൈക്കില്‍ കടത്തിയ 14,120 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ്് ബദിയടുക്ക പൊലീസ് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ എം.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബൈക്ക് യാത്രക്കാരനായ നെക്രാജെ കോളരി സ്വദേശി കരീം (31), ബദിയടുക്കയിലെ വ്യാപാരിയും പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച വീട്ടുപറമ്പ് ഉടമയുമായ അബ്ദുല്ല (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക മുകളിലെ ബസാറില്‍ വാഹന പരിശോധനക്കിടെ അത് വഴിയെത്തിയ മോട്ടര്‍ ബൈക്കിനെ കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയ യുവാവാണ് പുകയില ഉല്‍പന്നങ്ങള്‍ വീട്ടുപറമ്പിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടുപറമ്പില്‍ അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച 13,640 പാക്കറ്റ് മാരുതി, 480 പാക്കറ്റ് മധു അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പുകയില കടത്താന്‍ ഉപയോഗിച്ച ഹീറോ ഹോണ്ട യുണിക്കോണ്‍ മോട്ടോര്‍ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ വേലായുധന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ്, ശ്രീരാജ്, ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
keywords:kasaragod-badiyadukka-tobacco-products-seized-two-arrest

Post a Comment
0 Comments