കാസര്‍കോട് (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി 27 മുതല്‍ ജനുവരി ഒന്നുവരെ ജില്ലയില്‍ സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് കാരവനിന്റെ ഭാഗമായി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 36 ക്ലസ്റ്റുകളില്‍ കാരവന്‍ മുന്നെരുക്കം കണ്‍വെന്‍ഷന്‍ നാളെ നടക്കും. ഡിസംബര്‍ 27ന് നടക്കുന്ന ലീഡേഴ്‌സ് കാരവനിന് സംസ്ഥാന, ജില്ലാ, മേഖല ഭാരവാഹികള്‍ നേതൃത്വത്തിലായിരിക്കും പര്യടനം.
പരിപാടിയില്‍ സംസ്ഥാന, ജില്ലാ, മേഖല ഭാരവാഹികള്‍, ശാഖ തലങ്ങളിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സമകാലിക സംഘടന വര്‍ത്തമാനങ്ങള്‍ ആശയവിനിമയം ചെയ്യും. മദീനാപാഷന്‍ പദ്ധതി അവതരണം, കര്‍മനിധി സമാഹരണം, സത്യധാര ലിസ്റ്റ് ശേഖരണം, സോഷ്യല്‍ സര്‍വേ, ഓഫീസ് കിറ്റ് വിതരണം, ക്ലസ്റ്റര്‍ ശാഖ അദാലത്ത് തുടങ്ങിയവ ഓരോ കേന്ദ്രങ്ങളിലും നടക്കും. ഒരുദിവസം അഞ്ച് ക്ലസ്റ്ററുകളിലായാണ് അദാലത്ത് നടക്കുക. മുഴുവന്‍ ക്ലസ്റ്റര്‍, ശാഖാ ഭാരവാഹികളും പരിപാടി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.

Post a Comment
0 Comments