Type Here to Get Search Results !

Bottom Ad

സര്‍ക്കാറിന് ഒരു നയമുണ്ട്, ഒന്നും സ്വയം തീരുമാനിക്കേണ്ട: പോലീസിനെതിരെ ആഞ്ഞടിച്ച് കോടിയേരി


തിരുവനന്തപുരം (www.evisionnews): കേരള സര്‍ക്കാരിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്നും യുഎപിഎ ഉപയോഗിക്കുന്നത് ഭീകരപ്രവര്‍ത്തനം തടയാനാണെന്നും അതിന് വിരുദ്ധമായ പ്രവര്‍ത്തികള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയഗാനം ആലപിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നിന്നില്ലെങ്കില്‍ എന്തു ശിക്ഷയാണ് നല്‍കേണ്ടതെന്ന് സുപ്രീംകോടതി കൃത്യമായി വ്യക്തമാക്കാത്തതിനാല്‍ പോലീസ് തന്നെ അക്കാര്യം തീരുമാനിക്കുന്ന നിലയിലേക്ക് മാറിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം മുഖപത്രത്തില്‍ ജനഗണമനയുടെ മറവില്‍ എന്ന ലേഖനത്തിലാണ് കോടിയേരി പോലീസിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. 

വിനോദ പരിപാടിയെന്ന നിലയില്‍ സിനിമാ കാണാന്‍ പോകുന്ന സ്ഥലത്ത ദേശീയഗാനം നിര്‍ബന്ധമാക്കിയതിനാല്‍ എന്തു കൊണ്ട് സുപ്രീംകോടതി കോടതി നടപടി തുടങ്ങുമ്പോള്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയില്ലെന്ന ചോദ്യം ഉയരുന്നുണ്ടെന്നും വ്യക്തമാക്കുന്നു. സുപ്രീം കോടതി വിധിയുടെ മറവില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ അസഹിഷ്ണുത വളര്‍ത്തി വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന നിക്ഷിപ്ത താല്‍പ്പര്യ വര്‍ഗ്ഗീയ ശക്തികള്‍ അരാജകത്വ പരമായ അന്തരീക്ഷം സൃഷ്ടിക്കുകയുമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

ഗോമാംസ വിഷയം പോലെ ദേശീയപതാകയൂടെ മറവിലും അന്യമത വിദ്വേഷം പരത്തുകയാണ് സംഘപരിവാര്‍. ഹിന്ദുക്കള്‍ക്ക് പശു ആരാധനാപാത്രമാണെങ്കില്‍ പശുമാംസം തിന്നുന്നത് ഇസ്ലാം കൊണ്ടുവന്ന ആഹാരരീതിയാണ്. തീയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റില്ല എന്ന കാരണത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ അക്രമം നടത്തുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad