Type Here to Get Search Results !

Bottom Ad

കാന്തപുരത്തിന്റെ മോദി ഭക്തി ആപല്‍ക്കരം: എസ്.കെ.എസ്.എസ്.എഫ്


കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ മാസം 27ന് കോഴിക്കോട് നടന്ന അവകാശ സംരക്ഷണ സമ്മേളനത്തില്‍ നരേന്ദ്രമോദിയെ തലക്ക് വെളിവില്ലാത്ത ഗുജറാത്തുകാരന്‍ എന്നുവിശേഷിപ്പിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയെക്കൊണ്ട് അതേ വേദിയില്‍ തിരുത്തിപ്പറയിപ്പിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നടപടി അത്യന്തം ആപല്‍ക്കരമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അഭിപ്രായപ്പെട്ടു.

സംഘ്പരിവാര്‍ കലാപങ്ങളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ന്യൂനപക്ഷങ്ങളെ വാഹനത്തിനിടയില്‍പ്പെടുന്ന പട്ടിയോട് ഉപമിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്ന കാന്തപുരം വിഭാഗത്തിന്റെ നിലപാട് സമുദായത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. പൊതുസമൂഹം വളരെ ആദരിക്കുന്ന മുസ്ലിം പണ്ഡിതന്മാരെ പരസ്യമായി അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും നേതൃത്വം നല്‍കിയിരുന്ന കാന്തപുരം നരേന്ദ്രമോദിയെ പരോക്ഷമായി ആക്ഷേപിക്കുന്നതു പോലും തടയാന്‍ മുന്‍കൈയെടുക്കുന്നത് ഫാസിസത്തിന് പാദസേവ ചെയ്യുന്നതിനു തുല്യമാണ്. വ്യക്തിപരമായ വലിയ താല്‍പ്പര്യങ്ങള്‍ക്കും സംഘടനാപരമായ ചെറിയ താല്‍പ്പര്യങ്ങള്‍ക്കും കാന്തപുരം സംഘപരിവാറുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. 

ഒരൊറ്റ സമുദായമായി നില്‍ക്കുന്ന ഇന്ത്യയിലെ മുസ്ലിംകളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനം. സംഘ്പരിവാര്‍ സേവ നടത്തുന്നവരെ മുഖം നോക്കാതെ എതിര്‍ത്തു തോല്‍പിക്കാന്‍ മുഴുവന്‍ മതനിരപേക്ഷ വാദികളും രംഗത്തിറങ്ങണമെന്നും സംഘ്പരിവാറിനു വെള്ളപൂശുന്ന ഇത്തരം നീക്കങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കാന്തപുരത്തിന്റെ നികൃഷ്ട നീക്കങ്ങള്‍ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad