Type Here to Get Search Results !

Bottom Ad

നിര്‍മ്മലയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: മൃതദേഹം സംസ്‌കരിച്ചു

മുള്ളേരിയ (www.evisionnews.in): ബെള്ളൂരടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ നാട്ടക്കലിലെ നിര്‍മ്മല (35)യുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ടോടെയാണ് താമസസ്ഥലത്തിന് അല്‍പം ദൂരെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ നിര്‍മലയെ കണ്ടെത്തിയത്. 

കൂലിപ്പണിക്കാരാനായ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം നാട്ടക്കലിലെ ക്വാട്ടേഴ്‌സിലായിരുന്നു നിര്‍മ്മല താമസിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച രാത്രി സംസ്‌കരിച്ചു. സംഭവത്തില്‍ ആദൂര്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad