Type Here to Get Search Results !

Bottom Ad

നോട്ടില്‍ മോദിയെ പ്രശംസിച്ച് നിതീഷ് കുമാര്‍: ഇനി വേണ്ടത് മദ്യ നിരോധനത്തിനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ന്യൂഡല്‍ഹി (www.evisionnews.in): നോട്ട് അസാധുവാക്കിയ നടപടിയില്‍ മോദിയെ പ്രശംസിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം തന്നെയുണ്ടെന്നും ഈ നടപടിക്ക് ശേഷം രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്നും അതിനായി ഇത്തരം ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്നും നിതീഷ് അറിയിച്ചു. എന്നാല്‍ തന്റെ തീരുമാനം രാഷ്ട്രീയമായി കാണരുതെന്നും നിതീഷ് അറിയിച്ചു. എന്‍ഡിഎയിലേക്ക് ഒരു തിരിച്ച് പോക്ക് ആലോചനയില്‍ പോലുമില്ലെന്നും ബീഹാര്‍ മുഖ്യമന്ത്രി അറിയിച്ചു.

അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടിക്കാണ് തന്റെ പിന്തുണയെന്നും അത്തരം നടപടികളില്‍ രണ്ടാമത് ഒന്ന് നോക്കാതെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ ബിഹാറില്‍ നിലവിലുള്ള വിശാലസഖ്യം അതിന്റെ കാലാവധി ഒരുമിച്ച് നിന്നു പൂര്‍ത്തിയാക്കും. നോട്ട് അസാധുവാക്കിയ നടപടിയില്‍ മിക്ക പ്രതിപക്ഷ കക്ഷികളും ശിവസേന അടക്കമുള്ള ഭരണപക്ഷ കക്ഷിയും പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം നടത്തുന്നതിനിടയിലാണിത്. ഇതോടെ വീണ്ടും നിതീഷ് കുമാര്‍ ബിജെപിയുമായി അടുക്കുന്നതായി വാര്‍ത്തകള്‍ പടര്‍ന്നത്. ഏറ്റവുമധികം അഴിമതി നടക്കുന്നതും മദ്യ മേഖലയിലാണ്. അത് നിര്‍ത്തലാക്കുന്നതിലൂടെ രാജ്യത്തെ ആളുകളുടെ അക്രമവാസനയും കുറയുമെന്നും നിതീഷ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad