കാസർകോട്:(www.evisionnews.in)പുതുതലമുറ മാതൃക യാക്കേണ്ടത് ധർമ്മബോധമുള്ളവരെയാണെന്നും അറിവുള്ളവരിലൂടെ മാത്രമേ ശാക്തീകരണം സാധ്യമാവുകയുള്ളൂവെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കാസർകോട് ജില്ലയിൽ സംഘടിപ്പിക്കുന്ന ലീഡേഴ്സ് കാരവനിന്റെ മൂന്നാം ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സംഘാടകർ സജീവമാകണം. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എ ഖലീൽ, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, പി.എച്ച് അസ്ഹരി ആദൂർ, ഹാരിസ് മൗലവി ഗാളിമുഖം, സ്വാദിഖ് ആദൂർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലീഡേഴ്സ് കാരവൻ ചെർക്കള മേഖലയിലും പര്യടനം നടത്തി. ശനിയാഴ്ച്ച കാസർകോട് മേഖലയിലേക്ക് കടക്കും. ഉളിയത്തടുക്ക ക്ലസ്റ്റർ പരിപാടി എസ് പി നഗറിലും, മൊഗ്രാൽ പുത്തൂർ ക്ലസ്റ്റർ പരിപാടി കോട്ട ക്കുന്നിലും, അണങ്കൂർ, തളങ്കര ക്ലസ്റ്റർ പരിപാടി അണങ്കൂർ മദ്രസയിലും നടക്കും. ഞായറാഴ്ച്ച ഉദുമ, കാഞ്ഞങ്ങാട് എന്നീ രണ്ട് മേഖലകളിൽ പര്യടനം നടത്തി ലീഡേഴ്സ് കാരവൻ സമാപിക്കും.
keywords-kasaragod-skssf-leaders karavan-ibrahim faisi jediyaar

Post a Comment
0 Comments