കാസർകോട് :(www.evisionnews) മെഡിക്കൽ ,എൻജിനീയറിംഗ്, ആർക്കിടെക്ചർ എൻട്രൻസ് പരീക്ഷകളുമായി സംബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ വിവിധ സംശയങ്ങൾ നിവാരണം ചെയ്യുന്നതിനു വേണ്ടിയുള്ള സെമിനാർ ജനുവരി 1 ന് രാവിലെ 9.30ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. മാപ് എഡ്യുക്കേഷൻ മാനേജിങ് ഡയറക്ടറും പ്രശസ്ത എൻട്രൻസ് വിദഗ്ധനുമായ സെമീൽ അഹമദ് നേതൃത്വം നൽകും. പൊതു പരീക്ഷയ്ക്കും എൻട്രൻസ് പരീക്ഷയ്ക്കും വേണ്ടിയുള്ള തയ്യാറെടുപ്പുകളും ഇന്ത്യയിലെ മികച്ച എൻജിനീയറിംഗ്, മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശന ക്രമങ്ങളെയും കുറിച്ചുള്ള ചർച്ചകൾ മുഖ്യവിഷയമാവും. സൗജന്യമായി പേരുകൾ റെജിസ്റ്റർ ചെയ്യുന്നതിനായി 9020022 110 എന്ന നമ്പറിൽ ബന്ധപ്പെടുക.
keywords-map education-kasaragod-entrance seminar

Post a Comment
0 Comments