Type Here to Get Search Results !

Bottom Ad

എൻ.എ.സുലൈമാൻ പുരസ്ക്കാരം കെ.പി.കുഞ്ഞി മൂസയ്ക്ക്


കാസർകോട്:(www.evisionnews.in) തളങ്കര മുഹമ്മദ് റാഫി കൾച്ചറൽ സെന്റർ എൻ.എ.സുലൈമാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം മുതിർന്ന പത്രപ്രവർത്തകനും വാഗ്മിയും ഗ്രന്ഥകാരനും സംഘാടകനുമായ കെ.പി.കുഞ്ഞി മൂസയ്ക്ക്. അഞ്ച് പതിറ്റാണ്ടായി  മാധ്യമ-സാഹിത്യ - സാംസ്ക്കാരിക മേഖലയ്ക്ക് കുഞ്ഞി മൂസ നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നതെന്ന് മുഹമ്മദ് റാഫി  കൾച്ചറൽ സെന്റർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.2017 ജനുവരി ഒന്നിന് വൈകീട്ട് മൂന്നിന് കാസർകോട് നഗരസഭ വനിതാ ഭവൻ ഓഡിറ്റോറിയത്തിലാണ്  പുരസ്‌കാരദാന ചടങ്ങ്.എൻ.എ നെല്ലിക്കുന്ന് എം.എൽ എ ഉദ്ഘാടനം ചെയ്യും. റഫി സെന്റർ പ്രസിഡന്റ്ൻ പി  എസ്.. ഹമീദ്. അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ.അഡ്വ..സി.എച്ച്.കുഞ്ഞമ്പു അനുസ്മരണ പ്രഭാഷണം നടത്തും. ഗൾഫ് വ്യവസായി യഹ് യ തളങ്കര പുരസ്ക്കാര സമർപ്പണം നടത്തും..മുതിർന്ന പത്രപ്രവർത്തകനും കാസർകോട് സാഹിത്യ വേദി പ്രസിഡന്റുമായ റഹ്മാൻ തായലങ്ങാടി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. വായ്പാട്ട് മൽസരത്തിലെ വിജയികൾക്ക് സി.ടി അഹമ്മദലി, നഗരസഭ മുൻ ചെയർമാൻ ടി.ഇ.അബ്ദുല്ല എന്നിവർ സമ്മാനവിതരണം നടത്തും. പ്രൊഫ.ഇബ്രാഹിം ബേവിഞ്ച  , എൽ.എ.മഹമൂദ് ഹാജി, ഡോ.എം.പി.ഷാഫി ഹാജി, എൻ.എ.അബൂബക്കർ, നാരായണൻ പേരിയ, എൻ.എം.കറമുല്ല ഹാജി, വി.വി.പ്രഭാകരൻ, എ.അബ്ദുൽ റഹ്മാൻ, ടി.എ.ഖാലിദ്, കെ.എം.അബ്ദുൽ റഹ്മാൻ, അസീസ് കടപ്പുറം, സി.എൽ.ഹമീദ്, കെ.നാഗേഷ് ഷെട്ടി, ടി.എ.ഷാഫി, മുജീബ് അഹമദ്, എ.എസ്.മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസകൾ നേരും.അവാർഡ് ജേതാവ് കെ.പി.കുഞ്ഞി മൂസ മറുപടി പ്രസംഗം നടത്തും. സെന്റർ ജനറൽ സെക്രട്ടറി പി.കെ. സത്താർ സ്വാഗതവും എരിയാൽ ഷരീഫ് നന്ദിയും പറയും.രാവിലെ പത്തിന് റഫിയുടെ ഗാനങ്ങളുടെ വായ്പ്പാട്ട് മൽസരം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.എം മുനീർ ഉദ്ഘാടനം ചെയ്യും.ബി.എസ് മഹമൂദ് അധ്യക്ഷത വഹിക്കും.ഉസ്മാൻ കടവത്ത്, മാഹിൻ ലോ ഫ്, ടി.എം.അബ്ദുൽ റഹ് മാൻ, ഷരീഫ് സാഹബ് എന്നിവർ ആശംസകൾ നേരും ഷാഫി തെരുവത്ത് സ്വാഗതവും അബ്ദുൽ റഹ്മാൻ ബാങ്കോട് നന്ദിയും പറയും.  10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.വാർത്താ സമ്മേളനത്തിൽ സെന്റർ പ്രസിഡന്റ് പി.എസ്.ഹമീദ്, ജനറൽ സെക്രട്ടറി പി.കെ. സത്താർ, ബി.എസ്.മഹമൂദ്, ഷാഫി തെരുവത്ത്, ഷരീഫ് സാഹബ് തുടങ്ങിയവർ  പങ്കെടുത്തു.




keywords-kasaragod-thalankara-muhammed rafi-cultural center-award-kp kunjimoosa

Post a Comment

0 Comments

Top Post Ad

Below Post Ad