കാസർകോട് :(www.evisionnews.in) മോഡി സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു. തെക്ക് തിരുവനന്തപുരം രാജ്ഭവനില്‍നിന്ന് തുടങ്ങി വടക്ക് കാസർകോട് വരെ നാടിന്റെ നാനാമേഖലയിലുള്ളവര്‍ ജനകീയപ്രതിഷേധത്തിന്റെ മഹാശൃംഖലയില്‍ അണിനിരന്നു. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിലൂടെ വിവരണാതീതമായ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ ജനതയുടെ പ്രതിഷേധം സംസ്ഥാനം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്ന ചരിത്ര സംഭവത്തിനാണ് നാട് സാക്ഷിയായത്.വിവിധ ജില്ലകളില്‍ മന്ത്രിമാരും എല്‍ഡിഎഫിന്റെ പ്രമുഖനേതാക്കളും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.
കലാ-സാംസ്കാരിക-കായികപ്രതിഭകളും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും യുവാക്കളും അധ്യാപകരും ജീവനക്കാരും തൊഴിലാളികളും കര്‍ഷകരും തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മനുഷ്യച്ചങ്ങലയില്‍ കുടുംബസമേതം കണ്ണികളായി.കാസർകോട് ജില്ലയിൽ നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് വൈകിട്ട് നാലിനുമുമ്പ് സ്ത്രീപുരുഷഭേദമെന്യേ ജനത ഒഴുകിയെത്തുന്ന കാഴ്ചയാണ് ദൃശ്യമായത്.
keywords-kasaragod-manushyachangala-cpm-against bjp government
keywords-kasaragod-manushyachangala-cpm-against bjp government




Post a Comment
0 Comments