Type Here to Get Search Results !

Bottom Ad

വർഗീയവാദികളാകുന്നത് മതത്തിന്റെ ആന്തരിക ചൈതന്യമറിയാത്തവർ: താജുദ്ധീൻ ദാരിമി പടന്ന


കാസർകോട്:(www.evisionnews.in) മതത്തിനെ കുറിച്ച് പഠിക്കാത്തവരാണ് വർഗീയ വാദികളാകുന്നതെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന അഭിപ്രായപ്പെട്ടു.എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തൻ ഷീത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.സ്ഫടികസമാനശുദ്ധിയുള്ള ശുദ്ധപരമ്പരയിലൂടെ മതത്തിന്റെയും സംസ്കൃതിയുടെയും  പൊരുൾ പഠിക്കാൻ  ഇന്ന് പുതിയ തലമുറകൾക്ക്  കഴിയുന്നില്ല . ഇന്ത്യയുടെ ബഹുസ്വരതയെ ആദരിച്ചും സ്നേഹിച്ചുമാണ് സൂഫികൾ ഇന്ത്യയിൽ  ഇസ്ലാം പ്രചരിപ്പിച്ചത്. ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങൾ  ഉൾക്കൊള്ളാതെ മതത്തെ സ്വന്തം വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കിയതാണ്  പുതിയ ദുരന്തം . ഹൈന്ദവ  ഫാസിസത്തിന്റെയും വഴി ഇന്ത്യയുടെ ആത്മസത്തയെ  തിരിച്ചറിഞ്ഞതല്ല . ഋഷിവര്യന്മാർ  പറഞ്ഞു തന്ന മാനവിക ദർശനങ്ങൾ  ഫാഷിസം ദുർവ്യാഖ്യാനം  ചെയ്യുന്നു. ഇന്ത്യൻ ബഹുസ്വരതക്ക് നേരെയുയർന്ന വെല്ലുവിളികളെ നാം തിരിച്ചറിയണമെന്നും ദാരിമി പറഞ്ഞു. സിറാജുദ്ധീൻ ഖാസി ലൈൻ, അധ്യക്ഷത വഹിച്ചു.സാദിഖ്   ദാരിമി ആദൂർ, ഹാരിസ് ഗാളിമുഖം, ഇർഷാദ് ഹുദവി ബെദിര തുടങ്ങിയവർ പ്രസംഗിച്ചു.




keywords-skssf-district committi-than sheeth-thajuddeen darimi

Post a Comment

0 Comments

Top Post Ad

Below Post Ad