Type Here to Get Search Results !

Bottom Ad

കാസര്‍കോടിന് അഭിമാനമായി ഇന്ത്യന്‍ ത്രോബോള്‍ ടീമില്‍ യഷ്മിത


ബെളളൂർ:(www.evisionnews.in)ഏഷ്യന്‍ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീമില്‍ കാസര്‍കോട് ജില്ലയിലെ ബെളളൂരില്‍ നിന്നുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിനി യഷ്മിതയും അംഗമായി. അഗല്‍പ്പാടി എസ് എ പി എച്ച് എസ് എസിലെ  സയന്‍സ് വിഭാഗം  പ്ലസ് വൺ വിദ്യാര്‍ത്ഥിനിയാണ് യഷ്മിത.
മറാട്ടി  പട്ടിക ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ട യഷ്മിതക്ക് മലേഷ്യയിലെ കോലാലംപൂരില്‍ ഈ മാസം 27 ന് ആരംഭിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ 50,000 രൂപ ധനസഹായം അനുവദിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍  പുകഴേന്തിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ കൃഷ്ണപ്രകാശാണ് യഷ്മിതയുടെ അക്കൗണ്ടിലേക്ക് 50,000 രൂപ അനുവദിച്ചത്.  തുക യഷ്മിതയ്ക്ക് തടസ്സം കൂടാതെ കൈമാറാന്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു  ലീഡ് ബാങ്ക് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ബെളളൂര്‍ മീത്തജെലിലെ  കര്‍ഷകനായ സുബ്ബണ്ണ നായിക്കിന്റെയും സുമതിയുടെയും മകളാണ് യഷ്മിത. ത്രോബോളില്‍ ജില്ലാ- സംസ്ഥാന- ദേശീയ മത്സരങ്ങളില്‍ മികച്ച വിജയം നേടിയാണ് യഷ്മിത ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്. കാസര്‍കോട് നിന്ന്  ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച യഷ്മിത 25 ന് മലേഷ്യയിലേക്ക് പോകും. 27 മുതല്‍ 30 വരെയാണ് കോലാലംപൂരില്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു യഷ്മിതക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. കളക്ടറുടെ ചേമ്പറില്‍  യാത്രയയപ്പ് യോഗം നടന്നു. യഷ്മിതയുടെ മാതാവ് സുമതി, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ കൃഷ്ണപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. ഇന്ത്യയില്‍ നിന്ന്  20 അംഗ പെൺകുട്ടികളുടെ  സംഘമാണ് കോലാലം പൂരിലേക്ക് പോകുന്നത് . ഇതില്‍ കേരളത്തില്‍ നിന്നും  നാലംഗങ്ങളാണുള്ളത്. ശശികാന്ത് ബല്ലാൾ  ആണ് യഷ്മിതയുടെ പരിശീലകന്‍.



keywords-indian throw bal team-yashmitha-belloor

Post a Comment

0 Comments

Top Post Ad

Below Post Ad