ബദിയടുക്ക:(www.evisionnews.in)ബദിയടുക്ക ഗ്രാമ പഞ്ചായത്തിൽ മുസ്സീം ലിഗ് ഭരണം കോൺഗ്രസ് ആയി മാറിയിട്ടും അഴിമതിയും സ്വജന പക്ഷപാതത്തിനും ഒരു മാറ്റവും വന്നിട്ടില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. ബി.ജെ.പി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ പഞ്ചായത്ത് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീം ലീഗിന്റ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ലീഗ് പറഞ്ഞാൽ ഏത് കള്ളൻമാരെയും നിയമിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാകുന്നുവെന്നും ശ്രീകാന്ത് ആരോപിച്ചു. എം.നാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. യുവ മോർച്ച ജില്ലാ പ്രസിഡന്റ് പി.ആർ സുനിൽ ,അവിനാശ്.വി.റായി, ഡി.ശങ്കര, രാമപ്പ, ബാലകൃഷ്ണ ഷെട്ടി, രത്നാവതി എന്നിവർ സംസാരിച്ചു.
keywords-bjp-badiyadukka panvhayath-darna-k sreekanth

Post a Comment
0 Comments