കാസര്‍കോട്:(www.evisionnews.in) എന്‍ഡിഎയുടെ നേതൃത്വത്തില്‍ ചീമേനിയില്‍ നടത്തിയ പ്രതിഷേധ പരിപാടിക്ക് നേരെ സിപിഎം നടത്തിയ അതിക്രമം കാടത്തമാണെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ആശയപ്രചാരണം നടത്തുന്നതിനെയെതിര്‍ക്കുന്നത് ജനാധിപത്യ വിരുദ്ധവും, ഭരണഘടനാ ലംഘനവുമാണ്. ആശയ പ്രചരണങ്ങളെ പ്രതിരോധിക്കുന്നത് കൈയ്യൂക്ക് കൊണ്ടല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഏകാധിപത്യ മനോഭാവത്തോടെ കായിക ബലം കൊണ്ട് നേരിടാനുള്ള സിപിഎമ്മിന്റെ ഇത്തരം നിലപാട് വിലപ്പോവില്ല, വളരെ സമാധാനപരമായി യോഗം നടക്കുമ്പോള്‍ അതിനെ അക്രമിക്കുന്നത് സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയമാണ്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള ഇത്തരം അക്രമണങ്ങള്‍ നടത്തുന്നത് സിപിഎമ്മിന്റെ ഉന്നതരായ നേതാക്കളുടെ വ്യക്തമായ അറിവോടെയും അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെയും ഭാഗമായിട്ടാണ്. ആശയം നഷ്ടപ്പെട്ട സിപിഎമ്മില്‍ നിന്നും അണികള്‍ കൊഴിഞ്ഞു പോകുന്നതിന് തടയിടാന്‍ വേണ്ടി മനപൂര്‍വ്വം അക്രമമുണ്ടാക്കി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ഇത്തരം ഗൂഡനീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ.ശ്രീകാന്ത് പറഞ്ഞു. എന്‍ഡിഎ പൊതുയോഗം നടക്കുന്ന സ്ഥലത്ത് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ഭാരതീയ ജനത എസ്.എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ സുധീര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചീമേനിയില്‍ എന്‍ഡിഎ യോഗത്തിനു നേരെ നടന്ന സിപിഎം അക്രമത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ ഗണേഷ് പാറക്കട്ട ശക്തമായ പ്രതിഷേധം അറിയിച്ചു.keywords-k sreekanth-bjp-cheemeni-against cpm
Post a Comment
0 Comments