പാലക്കുന്ന് (www.evisionnews.in): പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പാലക്കുന്നില്‍ ഞയറാഴ്ച ഹൃസ്വ ചലചിത്രമേള സംഘടിപ്പിച്ചു. 38 എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുത്ത 17 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. സതീശന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. സിനിമാ പ്രവര്‍ത്തകരായ സുധീഷ് ഗോപാലകൃഷ്ണന്‍, വിജയകുമാര്‍ പാലക്കുന്ന് എന്നിവരെ ആദരിച്ചു. സി.കെ ശശി, മധുമുദിയക്കാര്‍, കെ അരവിന്ദാക്ഷന്‍ പ്രസംഗിച്ചു.


Post a Comment
0 Comments