Type Here to Get Search Results !

Bottom Ad

ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം രോഗ വിമുക്ത കേരളം -മന്ത്രി ഇ. ചന്ദ്രശേഖരന്‍


തളങ്കര (www.evisionnews.in): രോഗവിമുക്ത കേരളമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അതിന് വേണ്ടി ശുചിത്വ പ്രവര്‍ത്തനങ്ങളിലടക്കം പൊതുസമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. തളങ്കര ദഖീറത്തുല്‍ ഉഖ്റ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മംഗലാപുരം ദേര്‍ളക്കട്ട യേനപ്പോയ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനരായ രോഗികള്‍ യഥേഷ്ടമുള്ള നമ്മുടെ നാട്ടില്‍ ഇത്തരം ക്യാമ്പുകള്‍ ഏറെ ഗുണകരമാണെന്നും മന്ത്രി പറഞ്ഞു. യേനപ്പോയ മെഡിക്കല്‍ കോളേജിനുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു. 

കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു. അസ്ഹറുദ്ദീനിലൂടെ തളങ്കരയെ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന കാലം വിദൂരമല്ലെന്ന് എം.എല്‍.എ പറഞ്ഞു. 

ദഖീറത്തുല്‍ ഉഖ്റ സംഘം പ്രസിഡണ്ട് കെ.എം അബ്ദുല്‍ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, സംഘം ജനറല്‍ സെക്രട്ടറി എന്‍.കെ അമാനുല്ല, വൈസ് പ്രസിഡണ്ട് ജമാല്‍ ഹുസൈന്‍ ഹാജി, സെക്രട്ടറിമാരായ ടി.എ ഷാഫി, റൗഫ് പള്ളിക്കാല്‍, പി.എ. സത്താര്‍, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, ദഖീറത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍.എസ് രാജേഷ് കുമാര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ് സ്വാഗതം പറഞ്ഞു. 

എന്‍.എം. കറമുല്ല ഹാജി, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി, ടി.എ മുഹമ്മദലി ബഷീര്‍, ബായിക്കര അബ്ദുല്ല കുഞ്ഞി, ഇ.എം. അബ്ദുല്ല, എ.എം. മുഹമ്മദ് കുഞ്ഞി, കെ.എസ്. ഹബീബുല്ല ഹാജി, മുജീബ് അഹ്മദ്, നിസാര്‍ അല്‍ഫ, എം.എസ്. അബൂബക്കര്‍, ബി.യു. അബ്ദുല്ല, പി.എ. സലാം, എന്‍. ഇബ്രാഹിം, അബ്ദുല്‍ റസാഖ്, മുജീബ് തളങ്കര, സഹീര്‍ ആസിഫ്, പി.എ. ഹമീദ് ഹാജി, എ. മുഹമ്മദ് ബഷീര്‍ പെയിന്റര്‍, സമീര്‍ ചെങ്കളം, ഹമീദ് വക്കീല്‍, ഗഫൂര്‍ തളങ്കര, ഇബ്രാഹിം ബാങ്കോട്, ഖമറുദ്ദീന്‍ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords:kasaragod-thalangara-dakkeerath-ukkra-medical-camp

Post a Comment

0 Comments

Top Post Ad

Below Post Ad