Type Here to Get Search Results !

Bottom Ad

ആലംപാടിയിലേയും അഡൂരിലെയും കവര്‍ച്ച; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി


കാസര്‍കോട് (www.evisionnews.in): ആലംപാടി അക്കരപ്പള്ളയിലെ ബീഫാത്തിമയുടെയും അഡൂര്‍ സഞ്ചക്കടവിലെ ഹാരിസിന്റെയും വീടുകളില്‍ നടന്ന കവര്‍ച്ച സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇരുവീടുകളും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധിച്ചു. സഞ്ചക്കടവ് പള്ളിക്ക് സമീപത്തെ ഹാരിസിന്റെ വീട്ടില്‍ നിന്ന് 2,10,000 രൂപ, ആറേ മുക്കാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയാണ് കവര്‍ന്നത്. ഹാരിസും കുടുംബവും മംഗളൂരുവിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ മുറിച്ചു മാറ്റിയ നിലയില്‍ കാണപ്പെട്ടത്. അകത്തെ അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വീടിന് സമീപത്ത് കഞ്ചാവ് ബീഡി തെറുത്ത് വലിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കാസര്‍കോട് ഡി.െവൈ.എസ്.പി. എം.വി. സുകുമാരന്‍, ആദൂര്‍ എസ്.ഐ. എ. സന്തോഷ് കുമാര്‍ എന്നിവര്‍ വീട് പരിശോധിച്ചു. ആദൂര്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. 

ആലംപാടിയിലെ ബീഫാത്തിമയുടെ വീട്ടില്‍ നിന്ന് പന്ത്രണ്ടരപ്പവന്‍ സ്വര്‍ണാഭരണങ്ങളും 40,000 രൂപയുമാണ് കവര്‍ന്നത്. ശനിയാഴ്ച രാത്രി അയല്‍വീട്ടിലെ കല്ല്യാണത്തിന് പോയപ്പോഴായിരുന്നു വീടിന്റെ അടുക്കളഭാഗത്തെ വാതില്‍ പൊളിച്ച് കവര്‍ച്ച നടത്തിയത്. വിദ്യാനഗര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.

keywords:kasaragod-alampady-adoor-house-theft

Post a Comment

0 Comments

Top Post Ad

Below Post Ad