Type Here to Get Search Results !

Bottom Ad

രാത്രിയില്‍ വീടിനുള്ളില്‍ തനിച്ചാക്കി മാതാവ് കാമുകനൊപ്പം പോയി; പിഞ്ചു കുഞ്ഞ് എലി കടിച്ചു മരിച്ചു .



ജോഹന്നാസ് ബര്‍ഗ്:(www.evisionnews.in) മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രാത്രിയില്‍ വീടിനുള്ളില്‍ തനിച്ചാക്കി മാതാവ് ഉപേക്ഷിച്ചുപോയ പിഞ്ചു കുഞ്ഞിനെ എലിക്കൂട്ടം ജീവനോടെ ഭക്ഷിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ നടന്ന ഞെട്ടിച്ച സംഭവത്തിലാണ് രാത്രിയില്‍ കുഞ്ഞിനെ വീടിനുള്ളില്‍ തനിച്ചിട്ട ശേഷം കാമുകനൊപ്പം പാര്‍ട്ടിക്ക് പോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് എലികളുടെ കടിയേറ്റ് മരിച്ചത്. അതേസമയം കുഞ്ഞിനൊപ്പം ഉണ്ടായിരുന്ന ഇരട്ട സഹോദരനെ മാതാവ് ഒപ്പം കൊണ്ടുപോയതിനാല്‍ രക്ഷപ്പെട്ടു.
ജോഹന്നാസ്ബര്‍ഗിലെ കാറ്റ്‌ലെ ഹോംഗിലായിരുന്നു സംഭവം. കുഞ്ഞിനെ അകത്താക്കി വീട് പൂട്ടിയിട്ട ശേഷമായിരുന്നു ഇവര്‍ പോയത്. രാത്രി കാമുകനൊപ്പം കറങ്ങിയ മാതാവ് രാവിലെ തിരിച്ചു വന്നപ്പോഴാണ് മരിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഇതിനകം കുഞ്ഞിന്റെ നാക്ക്, കണ്ണുകള്‍, വിരലുകള്‍ എന്നിവയെല്ലം എലികള്‍ ഭക്ഷിച്ചു. ശരീരത്തിന്റെ പല ഭാഗങ്ങളിലും എലികള്‍ മാംസം കടിച്ചെടുത്തതിന്റെ വലിയ പാടുകള്‍ അവശേഷിച്ചിരുന്നു. പിഞ്ചു ശരീരം മുഴുവന്‍ എലികളുടെ പല്ലിറങ്ങിയ പാടുകളും ഉണ്ടായിരുന്നു. പെണ്‍കുഞ്ഞിന്റെ ഇരട്ട സഹോദരന്‍ ലക്കി എന്ന് പേരുള്ള കുട്ടിക്കും ഇതേ അവസ്ഥ ഉണ്ടാവുമായിരുന്നു.
28 കാരനായ പിതാവിന്റെയും അയാളുടെ പുതിയ കാമുകിക്കുമൊപ്പമാണ് രക്ഷപ്പെട്ട ആണ്‍കുട്ടി. കുട്ടികളെ വേണ്ടവണ്ണം പരിപാലിക്കാത്തതിന്റെ പേരിലാണ് 26 കാരി മാതാവിനെ അറസ്റ്റ് ചെയ്തത്. രാത്രി കാമുകനൊപ്പം ചെലവഴിച്ച് ശേഷം മാതാവ് എത്തുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. വീടിന്റെ താക്കോല്‍ കളഞ്ഞുപോയതിനാല്‍ താഴ് തല്ലിത്തകര്‍ക്കുകയായിരുന്നു അകത്തു കയറിയത്. അപ്പോഴാണ് കുഞ്ഞ് മരിച്ചു
കിടക്കുന്നത് കണ്ടത്. കുഞ്ഞ് പൊള്ളലേറ്റ് മരിച്ചെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞു പരത്തിയത്. എന്നാല്‍ അവിടെയെത്തിയ നാട്ടുകാര്‍ പരിശോധന നടത്തിയതില്‍ നിന്നും എലികള്‍ കുഞ്ഞിനെ തിന്നുകയായിരുന്നെന്ന് കണ്ടെത്തി. അതേസമയം സ്ഥലത്തെ ചെറുപ്പക്കാരുമായി മദ്യപിക്കുന്നതും വഴിവിട്ട ജീവിതം നയിക്കുന്നതിലുമാണ് യുവതിക്ക് ഹരമെന്ന് ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയ വീട്ടുടമ ആരോപിക്കുന്നു.
ഈ വര്‍ഷം ആദ്യം മുതലാണ് ഇവിടെ കുഞ്ഞിന്റെ മാതാവായ യുവതിയും ഭര്‍ത്താവും വാടക്കയ്ക്ക് താമസിക്കാന്‍ എത്തിയത്. കഴിഞ്ഞയാഴ്ച കുഞ്ഞുങ്ങള്‍ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും ഹൗസ്ഓണര്‍ പറഞ്ഞു. പതിവായി കുഞ്ഞുങ്ങളെ തനിയെ വീട്ടില്‍ ഉപേക്ഷിച്ച് പോകാറുള്ള ഇവര്‍ പതിവിന് വിരുദ്ധമായി ആണ്‍കുട്ടിയുമായി പോകുന്നത് കണ്ടപ്പോള്‍ മറ്റേ കുട്ടി എന്തിയേ എന്ന് നാട്ടുകാര്‍ ചോദിച്ചിരുന്നു. എന്നാല്‍ സഹോദരിയെ ഏല്‍പ്പിച്ചിട്ടാണ് വരുന്നതെന്നായിരുന്നു ഇവരുടെ മറുപടി. സാധാരണഗതിയില്‍ എലികളുടെ കേന്ദ്രമായ ഇവിടെ കൊച്ചു കുട്ടികളെ ഒറ്റയ്ക്കിട്ട് പോകുക എന്നത് ഏറെ അപകടകരമാണ്. ദക്ഷിണാഫ്രിക്കന്‍ നഗരത്തില്‍ പിഞ്ചു കുഞ്ഞിനെ എലികള്‍ തിന്നുന്നത് ഇതാദ്യമാണ്

Post a Comment

0 Comments

Top Post Ad

Below Post Ad