Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, കലാവിരുന്നും സംഘടിപ്പിക്കും


ചട്ടഞ്ചാല്‍(www.evisionnews.in): 1976ലെ ആദ്യ ബാച്ച് മുതല്‍ ചട്ടഞ്ചാല്‍ സ്‌കൂളില്‍ നിന്നും പഠിച്ച് പുറത്തിറങ്ങിയവര്‍ വീണ്ടും ഒത്തുകൂടുന്നു. അക്ഷരമുറ്റത്ത് ഒരുവട്ടം കൂടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം  ഡിസംബര്‍ 23,24 തീയ്യതികളില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

23 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് വിളംബര ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കം കുറിക്കും. തെക്കില്‍പറമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് വാദ്യഘോഷ മേളങ്ങളും, റെഡ്ക്രോസ്, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൊതുജനത്തിന്റെയും അകമ്പടിയോട് കൂടി നടകുന്ന  ഘോഷയാത്ര ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അവസാനിക്കും.

ഘോഷയാത്രയ്ക്ക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോര്‍സ് കെ.പി. ജെയിംസ്അസി. കമ്മീഷണര്‍  ഫ്ളാഗ് ഓഫ് ചെയ്യും. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകു. 6 മണിക്ക് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്‌കൂള്‍ മാനേജര്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും.

പ്രശസ്ത സിനിമാ താരം ബിജുകുട്ടന്‍ മുഖ്യാതിഥിയായിരിക്കും  പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ  ചെയര്‍മാന്‍, മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍  അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലോത്സവ പ്രതിഭകളുടെ കലാവിരുന്നും, ഗാനമേളയും അരങ്ങേറും.

24ന് രാവിലെ 9 മണിക്ക് സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിക്കും. 10 മണി മുതല്‍ ഓരോ ബാച്ചും പ്രത്യേകം തയ്യാറാക്കിയ വിവിധ ക്ലാസ് മുറികളില്‍ ഒത്തുകൂടി ഓര്‍മ്മകള്‍ പുതുക്കുന്നു. ഉച്ചയ്ക്ക് 2 മണി മുതല്‍
കുടുംബസംഗമവും, ഒരോ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാ സായാഹ്നം നടത്തും.

വൈകുന്നേരം 5.30ന് അക്ഷരമുറ്റത്ത് ഒരുവട്ടം കൂടി  ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍അധ്യക്ഷത വഹിക്കും. സ്‌കൂളിലെ പ്രഥമ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അടക്കമുള്ള ആദ്യകാല അധ്യാപകരെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ആദരിക്കും. സ്‌കൂളിലെ പ്രഥമ വിദ്യാര്‍ത്ഥി കെ.എം. അബ്ദുല്ലകുഞ്ഞിയെ മുഖ്യാതിഥിയായ എന്‍.എ. ഹാരിസ് എം.എല്‍.എ. (ബാംഗ്ലൂര്‍) അനുമോദിക്കും.

ദീര്‍ഘകാലം സ്‌കൂളിന് ദിശാബോധം പകര്‍ന്ന സ്ഥാപക മാനേജര്‍ ടി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, മാനേജിംഗ് കമ്മിറ്റി അംഗം ടി.കെ. മാഹിന്‍ ഹാജി, വാഹനാപകടത്തില്‍ മരണപ്പെട്ട ഗുരു ശ്രേഷ്ഠന്മാരായ ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, മാധവ കായര്‍ത്തായ, നമ്മെ വിട്ട് പിരിഞ്ഞ മറ്റ് അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരെ അനുസ്മരിക്കും.

സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ അണിഞ്ഞയുടെ കവിതാ സമാഹാരം ‘സഹപാഠി’ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്യുന്നു. ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങുന്നു. ചടങ്ങില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, പ്രശസ്ത സിനിമാ താരം അബു സലീം, സ്‌കൂള്‍ മാനേജര്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി, പി.ടി.എ. പ്രസിഡണ്ട് ശ്രീധരന്‍ മുണ്ടോള്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. മോഹനന്‍ നായര്‍, പ്രധാന അധ്യാപിക എം. ഗീത തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസയര്‍പ്പിക്കും. വൈകുന്നേരം 7 മണിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രമുഖ സിനിമാ താരവും, മിമിക്രി കലാകാരനുമായ കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി മെഗാഷോ അരങ്ങേറും

Post a Comment

0 Comments

Top Post Ad

Below Post Ad