Type Here to Get Search Results !

Bottom Ad

സൂറംബയലുകാര്‍ക്കു ദുരിതം; ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയില്‍

സൂറംബയല്‍ (www.evisionnews.in): സ്‌ലാബ് തകര്‍ന്ന് അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പുകേന്ദ്രം, യാത്ര ദുസ്സഹമായ പൊട്ടിപ്പൊളിഞ്ഞ റോഡ്. സൂറംബയലിലെത്തുന്ന യാത്രക്കാര്‍ക്കു ദുരിതമേറെ. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണിവിടെയുള്ളത്. കമ്പി തുരുമ്പിച്ചു സ്‌ലാബില്‍ നിന്നു സിമന്റ് കഷണങ്ങള്‍ അടര്‍ന്നുവീണു കൊണ്ടിരിക്കുന്നു.

സമീപ പഞ്ചായത്തുകളില്‍ ആധുനിക രീതിയിലുള്ള കാത്തിരിപ്പുകേന്ദ്രം പണിയുമ്പോഴാണു സൂറംബയലുകാര്‍ക്ക് ഈ ദുരിതം. 30 വര്‍ഷത്തെ പഴക്കമുള്ളതാണ് ഈ കാത്തിരിപ്പുകേന്ദ്രം. പഞ്ചായത്തിന് ചെലവില്ലാതെ സ്‌പോണ്‍സര്‍മാര്‍ പോലും ആധുനിക സൗകര്യമുള്ള കാത്തിരിപ്പുകേന്ദ്രം പണിയുമ്പോള്‍ പഞ്ചായത്ത് ഇതിനു മുന്‍കയ്യെടുക്കാത്തതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad