ന്യൂഡല്‍ഹി (www.evisionnews.in): ഓഫിസിനുള്ളില്‍ കള്ളപ്പണം സൂക്ഷിച്ച അഭിഭാഷകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ രോഹിത് ഠണ്ഡന്റെ ഡല്‍ഹിയിലെ ഓഫിസില്‍നിന്ന് രണ്ടാഴ്ച മുന്‍പു 14 കോടി രൂപ പിടിച്ചെടുത്തിരുന്നു. 70 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഠണ്ഡന് ഉണ്ടെന്നാണ് ആരോപണം. മാത്രമല്ല, കള്ളപ്പണക്കേസില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അറസ്റ്റിലായ വ്യവസായി പരാസ്മല്‍ ലോധയുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്നാണു സൂചന.
ഡിസംബര്‍ 10ന് ദക്ഷിണ ഡല്‍ഹിയിലെ ഠണ്ഡന്റെ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ 14 കോടി രൂപയില്‍ രണ്ടു കോടിയില്‍ അധികവും പുതിയ 2,000 രൂപാ നോട്ടുകളായിരുന്നു. അസാധുവാക്കിയ 2.62 കോടി രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ ഠണ്ഡനെ ലോധ സഹായിച്ചെന്നാണു കണ്ടെത്തല്‍.

Post a Comment
0 Comments