മലപ്പുറം (www.evisionnews.in): ആദ്യ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. വയനാട് സ്വദേശിയായ റുഖിയയാ(60)ണ് അറും കൊലയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കണ്ണമംഗലത്ത് വാളക്കുടിയില്‍ പൂഴിക്കുന്നത് അബ്ദുല്ലക്കുട്ടിയെ(70) പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ഭാര്യയെയും മക്കളെയും മുറിക്കു പുറത്താക്കി വാതിലടച്ചാണ് പ്രതി കുറ്റകൃത്യം ചെയ്തത്. ബഹളം കേട്ടു രണ്ടാം ഭാര്യ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പ്രതി തന്നെ വാതില്‍ തുറന്നു പുറത്തു കടക്കുകയായിരുന്നു. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നു റുഖിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംജിത്തിനാണ് അന്വേഷണ ചുമതല.
കൊല്ലപ്പെട്ട റുഖിയ വയനാട് ചൂരമല സ്വദേശി പരേതരായ നല്ലാട്ടുതൊടിക സൈദുവിന്റെയും ബിയ്യാത്തുമ്മയുടെയും മകളാണ്. റുഖിയയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വദേശമായ ചൂരമലയിലേക്ക് കൊണ്ടുപോകും.

Post a Comment
0 Comments