Type Here to Get Search Results !

Bottom Ad

ശബരിമല ദര്‍ശനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത് ബെളളൂര്‍ സ്വദേശി


ബദിയടുക്ക (www.evisionnews.in): മകനും സുഹൃത്തുക്കള്‍ക്കുമൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ ബെള്ളൂര്‍ പനയാല്‍ സ്വദേശി മല കയറുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. പനയാല്‍ പിറവത്തോടിയിലെ രാജാറാം ഹെഗ്‌ഡെ (47)യാണ് മരിച്ചത്.കുടുംബസമേതം വര്‍ഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്ന രാജാറാം സ്വകാര്യ കമ്പനി മാനേജറായിരുന്നു. ഏതാനും ദിവസം മുമ്പ് മകന്‍ രഞ്ജനും കുടുംബ സുഹൃത്തുക്കള്‍ക്കുമൊപ്പം ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു. വെള്ളിയാഴ്ച പമ്പാ സ്‌നാനവും ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് മല കയറുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സന്നിധാനത്തിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 

വിട്ടല്‍ ഹെഗ്‌ഡെ-മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: രാഗിണി. രജന മകളാണ്. സഹോദരങ്ങള്‍: കരുണാകരന്‍, താരാനാഥ്, ഗണേശ, പ്രഫുല, രാജേശ്വരി, സുജാത. മൃതദേഹം ബെള്ളൂര്‍ പനയാലിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad