മുന്നാട് (www.evisionnews.in): ബേഡകത്തെ ഭര്‍തൃമതിയെ ബ്ലാക്‌മെയ്ൽ ചെയ്ത താടിക്കാരനെയും കൂട്ടാളിയെയും പോലീസ് തിരയുന്നു. നഗ്ന ഫോട്ടോ ഉണ്ടെന്നും മൂന്നു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇന്റര്‍ നെറ്റില്‍ പരസ്യപ്പെടുത്തുമെന്നും കാണിച്ചു ഭീഷണിപ്പെടുത്തുന്നതായി ഭര്‍തൃമതി നൽകിയ പരാതിയിലാണ് താടിക്കാരനെയും കൂട്ടാളിയെയും തിരയുന്നത്. പരാതിയിൽ രണ്ടുപേര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. 22 കാരിയായ ഭര്‍തൃമതിയാണ് പരാതിക്കാരി. കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ തന്നെ നിരന്തരം ഫോണില്‍ വിളിക്കുകയും നഗ്ന ഫോട്ടോ ഉണ്ടെന്നും ഭീഷണിപ്പെടുത്തി വന് തുക ആവശ്യപ്പെടുകയും ചെയ്യുന്നതായി പരാതിയില്‍ പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ താടിക്കാരനെയും കൂട്ടാളിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ബേഡകത്തെ ഭര്‍തൃമതിയെ ബ്ലാക്‌മെയ്ൽ ചെയ്ത താടിക്കാരനെ പോലീസ് തിരയുന്നു
15:28:00
0
Tags

Post a Comment
0 Comments