കുമ്പള (www.evisionnews.in): മർദ്ദനമേറ്റതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ സി.പി.എം ബാഡൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം തലമുഗറിലെ വേണുഗോപാലഷെട്ടി(42)യെ അക്രമിച്ച കേസില്‍ 16കാരനുള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍. ധര്‍മ്മത്തടുക്ക ചള്ളങ്കൈയിലെ എസ്.എ സയ്യിദ് (19), മുഹമ്മദ് ഷഫീഖ് (22), ധര്‍മ്മത്തടുക്ക മംഗലടുക്കയിലെ ഹാസിബ്(21), ചള്ളങ്കൈയിലെ ഇബ്രാഹിം ബാത്തുഷ (22) എന്നിവരെയും 16കാരനെയുമാണ് കുമ്പള സി.ഐ. വി.വി മനോജ് അറസ്റ്റ് ചെയ്തത്. നരഹത്യാശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസ്.
ഡിസംബർ 1ന് കന്യാലയില്‍ പാല്‍ വിറ്റ് മടങ്ങുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം വേണുഗോപാലയെ അക്രമിച്ചത്. സംഭവത്തിന് ഏതാനും ദിവസം മുമ്പ് വേണുഗോപാലക്ക് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ ബദിയടുക്ക പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വീണ്ടും അക്രമിച്ചത്.
keywords:kasaragod-kumbala-cpm-arrest

Post a Comment
0 Comments