Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ കസ്റ്റംസ് ചമഞ്ഞ് കര്‍ഷകനെ തോക്കുചൂണ്ടി 69,000 രൂപ കവര്‍ന്നു


ബദിയടുക്ക (www.evisionnews.in): കസ്റ്റംസ് ചമഞ്ഞ് കര്‍ഷകനെ അഞ്ചംഗ സംഘം തോക്കുചൂണ്ടി 69,000 രൂപ കവര്‍ന്നു. പള്ളത്തിനടുത്ത് ഏല്‍ക്കാനയിലെ ഡി.വൈ നാരായണറൈയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് അജ്ഞാതസംഘം കസ്റ്റംസെന്ന വ്യാജേന എത്തി പണകവര്‍ന്നത്. വീട്ടുകാര്‍ നോക്കി നില്‍കെ മൂന്നുപേര്‍ വീടിനകത്ത് കയറുകയും കസ്റ്റംസില്‍ നിന്നാണെന്നും അടുത്തിടെ ബാങ്കില്‍ നിന്നും കോടികള്‍ പിന്‍വലിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധനക്ക് സഹകരിക്കണമെന്നും കന്നഡയില്‍ പറഞ്ഞു. അഞ്ചുപേരില്‍ മൂന്നുപേര്‍ ഹിന്ദിയിലും രണ്ടുപേര്‍ കന്നഡത്തിലുമാണ് സംസാരിച്ചത്.

അലമാരയുടെ താക്കോല്‍ നാരായണ റൈ നല്‍കി. ഇതോടെ തോക്കെടുത്ത് ഭീഷണിപ്പെടുത്തി അലമാര തുറന്ന് പണം എടുത്തു കടന്നുകളയുകയാകിയുന്നു. 2000 രൂപയുടേയും നൂറിന്റെയും 50ന്റെയും കെട്ടുകളാണുണ്ടായിരുന്നത്. അലമാരയില്‍ 20 പവനിലേറെ സ്വര്‍ണമുണ്ടായിരുന്നെങ്കിലും സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടില്ല. നാരായണ റൈയുടെ മൊബൈല്‍ ഫോണുമായാണ് സംഘം കടന്നത്.

ഞായറാഴ്ച രാവിലെ പുത്തിഗെ പഞ്ചായത്ത് മെമ്പര്‍ എസ്. നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അവിനാഷ് റൈ എന്നിവര്‍ക്കൊപ്പം ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കവുങ്ങ് -റബ്ബര്‍ കര്‍ഷകനായ നാരായണ റൈ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചത് അറിയാവുന്ന ചിലരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയം.


keywords:kasaragod-badiadka-customs-gun-robbed


Post a Comment

0 Comments

Top Post Ad

Below Post Ad