Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ ജൂബിലി ആഘോഷ ചടങ്ങില്‍ പോലീസിനെ തടഞ്ഞവര്‍ക്ക് തടവും പിഴയും ശിക്ഷ



കാഞ്ഞങ്ങാട് (www.evisionnews.in): സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടയില്‍ പരസ്പ്പരം ഏറ്റുമുട്ടിയവരെ തടയാനെത്തിയ പോലീസ് ഓഫീസറെ ധിക്കരിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേ സിലെ പ്രതികളായ മൂന്നുപേ രെ കോടതിപിരിയും വരെ തടവിനും അയ്യായിരം രൂപ വീതം പിഴയടക്കാനും കോട തി ശിക്ഷിച്ചു.

ചിറ്റാരിക്കാല്‍ പാലാവയല്‍ ചെറുകാട്ടുപറമ്പില്‍ ഇമ്മാനുവലിന്റെ മകന്‍ ലിജോ ഇമ്മാനുവല്‍ (29), ബളാല്‍ പൊന്നുമുണ്ട ജോസഫിന്റെ മകന്‍ പെടുപ്പള്ളിയില്‍ ജൂബിന്‍ ജോസഫ് (25), ലൂക്കായുടെ മകന്‍ ഷിനുലൂക്ക (29) എന്നിവരെയാണ് തടവിനും പിഴയടക്കാനും ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (രണ്ട്) ശിക്ഷിച്ചത്.

സെപ്തംബര്‍ 24 ന് രാത്രി 11 മണിക്ക് പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങ ള്‍ നടക്കവെ സ്‌കൂളിന് മുന്നി ല്‍ വെച്ച് പരസ്പ്പരം ഏറ്റുമുട്ടിയ പ്രതികളെ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ചിറ്റാരിക്കാല്‍ അസിസ്റ്റന്റ് എസ് ഐ ടി.ഗോവിന്ദന്‍ തടയുകയും ഇരുകൂട്ടരേയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തോട് കയര്‍ക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad