Type Here to Get Search Results !

Bottom Ad

ശരിഅത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു ആരാധനാലയങ്ങളില്‍ ആരാധന മാത്രം മതിയെന്ന്


ചെന്നൈ (www.evisionnews.in) : തമിഴ്നാട്ടിലെ ശരിഅത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു.ചെന്നൈ അണ്ണാ ശാലയിലെ മക്ക മസ്ജിദിന് എതിരായ കേസിലാണ് കോടതി നടപടി. ആരാധനാലയങ്ങളില്‍ ആരാധന മാത്രം മതിയെന്നും ആരാധനാലയങ്ങള്‍ക്ക് കോടതികളാകാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ശരിഅത്ത് കോടതികളും കണ്ടെത്തി ഇവ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

കുടുംബകോടതികളുടെ സമാനമായ പ്രവര്‍ത്തനങ്ങളാണ് ശരിയത്ത് കോടതികളിലും നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിദേശത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്മാന്‍ എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. ശരിഅത്ത് കോടതി അനുവദിക്കുന്ന മുത്തലാക്കിലൂടെ അബ്ദുള്‍ റഹ്മാന്‍ തന്റെ ഭാര്യയെ മൊഴി ചൊല്ലിയിരുന്നു. നാളുകള്‍ക്ക് ശേഷം തനിക്ക് ഭാര്യയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ റഹ്മാന്‍ രംഗത്തെത്തിയെങ്കിലും ശരിഅത്ത് കോടതി ഇതിന് അനുവദിച്ചില്ല. ഇതേതുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

മുസ്ലീം പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശരിഅത്ത് കോടതികള്‍ 

വിവാഹം, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് പ്രവര്‍ത്തിച്ചിരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad