Type Here to Get Search Results !

Bottom Ad

മാനവ മൈത്രി ശക്തിപ്പെടുത്താന്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങണം - കലക്ടര്‍


കാസര്‍കോട് (www.evisionnews.in): മാനവ മൈത്രി ശക്തിപ്പെടുത്താന്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങണമെന്നു ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു. ഫെഡറേഷന്‍ ഓഫ് റസിഡന്റസ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. നാടിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും വികസനപ്രവത്തനങ്ങള്‍ ഏകോപ്പി ക്കുന്നതിനും നല്ല സംഭാവനകള്‍ നല്കാന്‍ റെസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക് സാധിക്കണം. 

ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ജലസ്രോതസ്സുകളുടെ സംരക്ഷണം, മാലിന്യ നിര്‍മാര്‍ജ്ജനം, കാര്‍ഷികപ്രവര്‍ത്തനം എന്നിവ വിജയകരമായി ഏറ്റെടുത്തു നടത്തുവാന്‍ റസിഡന്റ്സ് അസ്സോസിയേഷനുകള്‍ക്കു കഴിയണമെന്നും ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു.പ്രസിഡണ്ട് എം കെ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രെട്ടറി അശോകന്‍ കുണിയേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്‍ കൃഷ്ണന്‍ നമ്പൂതിരി നന്ദി പറഞ്ഞു. 

ഭാരവാഹികള്‍ :- എം കെ രാധാകൃഷ്ണന്‍ ( പ്രസിഡണ്ട് ), സണ്ണി ജോസഫ് , കെ.എ മുഹമ്മദ് ബഷീര്‍, മുഹ്‌സിന റഹ്മാന്‍ (വൈസ് പ്രസിഡണ്ടുമാര്‍ ) അശോകന്‍ കുണിയേരി ( ജനറല്‍ സെക്രട്ടറി ), ഷാഫി എ നെല്ലിക്കുന്ന്, എ പ്രഭാകരന്‍, എന്‍ കൃഷ്ണന്‍ നമ്പൂതിരി, കെ പത്മിനി ( സെക്രെട്ടറിമാര്‍ ) എം.എ ഹുസ്സൈന്‍  (ട്രഷറര്‍). 




Post a Comment

0 Comments

Top Post Ad

Below Post Ad