വെള്ളരിക്കുണ്ട് (www.evisionnews.in): പ്രവൃത്തി ദിവസം സ്‌കൂള്‍ ഓഫീസ് പൂട്ടിയിട്ട ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം.
വെള്ളരിക്കുണ്ട് സെന്റ്ജൂഡ് ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് ഫ്രാന്‍സീസിനാണ് ഡിഡിയുടെ നിര്‍ദ്ദേശം ലഭിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ഡിഡി സെന്റ്ജൂഡ് ഹൈസ്‌ക്കൂളില്‍ സന്ദര്‍ശനത്തിനെത്തി. ഈ സമയം സ്‌കൂളില്‍ ആരുമുണ്ടായിരുന്നില്ല. ഡിഡി സ്‌കൂള്‍ മാനേജരുമായി ബന്ധപ്പെട്ട് ഓഫീസ് തുറപ്പിച്ച് പരിശോധന നടത്തി മടങ്ങുകയാണുണ്ടായത്.
പൊതുഅവധി ദിനങ്ങളിലും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളും ഒഴികെയുള്ള ദിവസങ്ങള്‍ സ്‌കൂള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കണമെന്നാണ് ചട്ടം. വെക്കേഷന്‍ കാലത്തും ഓഫീസുകള്‍ പ്രവര്‍ത്തിക്കണം. വെക്കേഷന്‍ കാലത്ത് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഇതിന് പ്രത്യേക അലവന്‍സും നല്‍കുന്നുണ്ട്. പ്രവര്‍ത്തി ദിവസങ്ങളില്‍സ്‌കൂള്‍ ഓഫീസ് പൂട്ടിയിടുന്നതായി രക്ഷിതാക്കള്‍ വിദ്യാഭ്യാസവകുപ്പില്‍ പരാതി നല്‍കിയിരുന്നു. നല്ല ക്ലാസ്റൂമുകള്‍ അടച്ചിട്ട് മോശം ക്ലാസ്റൂമുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതായും രക്ഷിതാക്കള്‍ നേരത്തെ പരാതികള്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിനാണ് ഡി.ഡി എത്തിയത്.

Post a Comment
0 Comments